മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. പരശുറാം ആണ് ചിത്രത്തിന്റ സംവിധായകൻ. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയ്യതിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. സിനിമയുടെ റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അടുത്ത വര്‍ഷം ഓഗസ്റ്റ് ഏഴിന് ചിത്രം റിലീസ് ചെയ്യാനാണ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നത് എന്ന് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നു.

മഹേഷ് ബാബു 2020ല്‍ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തിട്ടില്ല. അടുത്ത വര്‍ഷം ആദ്യം തന്നെ സര്‍കാരു വാരി പാട്ടയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വാര്‍ത്ത.  ആക്ഷൻ എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. കീര്‍ത്തി സുരേഷിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കീര്‍ത്തി സുരേഷിന്റെ മികച്ച ചിത്രമായിരിക്കും സര്‍കാരും വാരി പാട്ട എന്നാണ് മഹേഷ് ബാബു പറയുന്നത്.

അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക.

പവൻ കല്യാണ്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും വാര്‍ത്തയുണ്ട്.