Asianet News MalayalamAsianet News Malayalam

'അവസരം വാഗ്‍ദാനം നല്‍കി തട്ടിപ്പ്'; മുന്നറിയിപ്പുമായി 'സൗദി വെള്ളക്ക' അണിയറക്കാര്‍

'ഓപ്പറേഷന്‍ ജാവ'യ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം

saudi vellakka team warn against fraud in the name of casting tharun moorthy
Author
Thiruvananthapuram, First Published Jan 8, 2022, 6:57 PM IST

തിയറ്ററുകളില്‍ സര്‍പ്രൈസ് വിജയം നേടിയ ചിത്രമായിരുന്നു പുതുമുഖ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ (Tharun Moorthy) 'ഓപ്പറേഷന്‍ ജാവ' (Operation Java). തരുണിന്‍റെ രണ്ടാം ചിത്രമായ 'സൗദി വെള്ളക്ക' (Saudi Vellakka) പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. രണ്ടാഴ്ച മുന്‍പ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ സിനിമയുടെ അണിയറക്കാര്‍. ചിത്രീകരണം ഇതിനകം പൂര്‍ത്തിയായ സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്‍ത് ചിലര്‍ പണം തട്ടുന്നതിനെക്കുറിച്ചാണ് ഇത്.

സൗദി വെള്ളക്ക ടീം പുറത്തിറക്കിയ കുറിപ്പ്

സൗദി വെള്ളക്ക എന്ന നമ്മുടെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലേക്ക് അവസരം വാഗ്‍ദാനം നല്‍കി ചിലര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദയവായി വഞ്ചിതരാകാതിരിക്കുക. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി. തുടര്‍ന്നും കൂടെയുണ്ടാവുമെന്ന് കരുതുന്നു.

ഒരു കേസിന് ആധാരമായ സംഭവത്തെ ആധാരമാക്കുന്ന ചിത്രം എന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കലാസംവിധാനം സാബു വിതുര, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്.

Follow Us:
Download App:
  • android
  • ios