ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കില്‍ ഫേസ്ബുക്കില്‍ അത് സമ്മിശ്രമായിരുന്നു

ഗായിക സയനോര ഫിലിപ്പിനൊപ്പം സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ചുവടുവച്ച ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. സയനോരയ്ക്കൊപ്പം അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്‍, ഷഫ്‍ന നിസാം, മൃദുല മുരളി, ശില്‍പ ബാല എന്നിവരായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കില്‍ ഫേസ്ബുക്കില്‍ അത് സമ്മിശ്രമായിരുന്നു.

View post on Instagram

സയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്രധാരണത്തെ മോശം ഭാഷയില്‍ വിമര്‍ശിച്ചവരും ലൈംഗികച്ചുവയോടെ പ്രതികരിച്ചവരും ബോഡി ഷെയ്‍മിംഗ് നടത്തിയവരും സയനോരയുടെ കമന്‍റ് ബോക്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലുള്ള പരാമര്‍ശങ്ങളോടൊക്കെ തന്‍റെ തന്നെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഉരുളക്കുപ്പേരി എന്ന തരത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സയനോര.

View post on Instagram

വൈറല്‍ വീഡിയോയിലെ നൃത്തത്തില്‍ ധരിച്ച അതേ വസ്‍ത്രം ധരിച്ചിരിക്കുന്ന തന്‍റെ ചിത്രമാണ് സയനോര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്‍റെ ജീവിതം, എന്‍റെ ശരീരം, എന്‍റെ വഴി എന്നീ വാക്കുകള്‍ ഇംഗ്ലീഷില്‍ ഹാഷ് ടാഗ് ആയി പങ്കുവച്ച് നിലപാട് പറഞ്ഞിരിക്കുകയാണ് സയനോര. പുതിയ പോസ്റ്റിന് അഭിനന്ദനവുമായി റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, റിമി ടോമി, രഞ്ജിനി ജോസ്, ദിവ്യ പ്രഭ തുടങ്ങിയവരൊക്കെ എത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron