Asianet News MalayalamAsianet News Malayalam

ലൂസിഫര്‍ കണ്ട് ആവേശം അടക്കാനാവാതെ സ്‌കോട്‌ലന്‍ഡ് എം.പി

മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതും തീയേറ്ററില്‍ ഫാന്‍സ് ഷോയ്ക്ക് പോയാണ് അദ്ദേഹം ചിത്രം കണ്ടത്

Scotland MP Martyn Day watched Lucifer at Boleyn Cinema London
Author
Kerala, First Published Mar 31, 2019, 5:59 PM IST

ഗ്ലാസ്കോ: ലൂസിഫര്‍ കണ്ട് ആവേശത്തില്‍  സ്‌കോട്‌ലന്‍ഡ് എം.പി മാര്‍ട്ടിന്‍ ഡേ. നേരത്തെ തന്നെ മലയാള സിനിമ പ്രേമത്താല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഈ സ്കോട്ടീഷ് എംപി. കഴിഞ്ഞദിവസമാണ് ഇദ്ദേഹം മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കഴിഞ്ഞ ദിവസമാണ ഇദ്ദേഹം കണ്ടത്. 

മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതും തീയേറ്ററില്‍ ഫാന്‍സ് ഷോയ്ക്ക് പോയാണ് അദ്ദേഹം ചിത്രം കണ്ടത്. മാര്‍ട്ടിന്‍ ഡേയുടെ ഈ മലയാള സിനിമ പ്രേമത്തിന് പിന്നില്‍ മലയാളിയായ ഭാര്യയാണ്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണ് മാര്‍ട്ടിനെന്നും ഒരുപാട് മലയാളചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു. പക്ഷേ തീയേറ്ററില്‍ പോയി കാണുന്നത് ഇതാദ്യമായാണെന്നും അവര്‍ പറഞ്ഞു. നേരത്തെ മലയാള ചിത്രങ്ങളായ തന്മാത്ര, പഴശ്ശിരാജ, ആദം ജോണ്‍ എന്നിവ കണ്ട് തന്റെ അഭിപ്രായങ്ങള്‍ മാര്‍ട്ടിന്‍ ഡേ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios