Asianet News MalayalamAsianet News Malayalam

സിഗരറ്റും വലിച്ച് പൊലീസിന് നേരെ സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' സെക്കന്റ് ലുക്ക്

സുരേഷ് ഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഉൾപ്പടെ നിരവധിപ്പേർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്

second look poster for ottakomban movie
Author
Kochi, First Published Jun 26, 2021, 9:54 PM IST

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ഒറ്റക്കൊമ്പന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഉൾപ്പടെ നിരവധിപ്പേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാൾ അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്.

ലാത്തി ചാർജിനിടയിൽ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയാണ് പോസ്റ്ററിൽ ഉള്ളത്. ‘പുകവലി ആരോഗ്യത്തിന് ഹാനീകരം’ എന്ന മുന്നറിയിപ്പും സുരേഷ് ഗോപി പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരതന്നെയായിരുന്നു. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പേരു മാറ്റിയ ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios