നേപ്പാളിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ.

ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അന്ന രേഷ്മ രാജൻ എന്നിവർ പ്രധാനന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. മുഴുനീള കോമഡി എന്‍റർടെയ്നർ വിഭാഗത്തിൽപെടുന്ന സിനിമയാണിത്.

നേപ്പാളിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ. സേവ്യര്‍ അലക്‌സും രാജീവ്‌ ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് നിർമിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഇന്നസെന്‍റ്, സലിംകുമാർ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ഫൈസൽ അലി സംഗീതം ബിജിബാൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് കാസർഗോഡ്,പ്രോജക്ട് ഡിസൈനർ ബാദുഷ, എഡിറ്റിങ് സാജൻ.കല അഖിൽ രാജ്, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് മേക്കപ്പ് റോണെക്സ് സേവ്യർ,പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാര്‍ ചെന്നിത്തല., സ്റ്റിൽസ് ഷിജാസ് അബ്ബാസ്,ഡിസൈൻ ഓൾഡ് മങ്ക്സ്,പി ആർ ഒ മഞ്ജു ഗോപിനാഥ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona