Selfiee movie : അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.
മലയാളത്തില്‍ ബോക്സ് ഓഫീസ് വിജയം നേടിയ 2019 ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ (Driving Licence) ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. 'സെല്‍ഫി' (Selfiee) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.
ചിത്രത്തിന്‍റെ പൂജ ദൃശ്യങ്ങള്‍ പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു അനൗണ്‍സ്‍മെന്‍റ് വീഡിയോയും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത 'ഡ്രൈവിംഗ് ലൈസന്‍സി'ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദി റീമേക്കില്‍ ഇതേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത്.
ഗുഡ് ന്യൂസ്' സംവിധായകന്‍ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാന്‍ കഴിയുന്ന വിധം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ ലഭ്യമാകും.
പ്രഭാസിന്റെ 'സലാറി'ൽ പൃഥ്വിരാജും; കെജിഎഫ് സംവിധായകന്‍റെ ചിത്രം ഒരുങ്ങുന്നു
പ്രഭാസിനെ(Prabhas) നായകനാക്കി 'കെജിഎഫ്' (KGF)സംവിധായകന്‍ പ്രശാന്ത് നീല്‍(Prashant Neels ) ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സലാർ'(Salaar). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകർ ഏറെയാണ്. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും(Prithviraj Sukumaran) അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പ്രഭാസ്.
സലാറിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മികച്ചൊരു നടനാണ് അദ്ദേഹം. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദിയെന്ന് പ്രഭാസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രഭാസിന്‍റെ പ്രതികരണം. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക.
Read Also: Radhe Shyam song : പ്രണയാതുരരായ് പ്രഭാസും പൂജയും; 'രാധേ ശ്യാം' സോംഗ്
അതേസമയം, 2022 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു.
രാധ കൃഷ്‍ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ആണ് പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം മാർച്ച് 11 തിയറ്ററുകളിൽ എത്തും. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്.
ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.
