2014ൽ കേരളക്കരയിൽ വലിയ തരം​ഗമായി മാറിയ സിനിമയാണ് 'ബാം​ഗ്ലൂർ ഡെയ്സ്'.

2014ൽ റിലീസ് ചെയ്ത് കേരളക്കരയിൽ വലിയ തരം​ഗമായി മാറിയ സിനിമയാണ് 'ബാം​ഗ്ലൂർ ഡെയ്സ്'. കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമായിരുന്നു ഇത്. അഞ്ജലി മേനോൻ എന്ന സംവിധായികയെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാക്കിയ ചിത്രത്തിൽ നസ്രിയ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

60-70കളിലെ 'ബാം​ഗ്ലൂർ ഡെയ്സ്'ആണ് പോസ്റ്റിൽ. ഇതിൽ മലയാളത്തിലെ സൂപ്പർ സീനിയറുകളായ അഭിനേതാക്കൾ സിനിമയിലെ കഥാപാത്രങ്ങളാകുകയാണ്. ദുൽഖർ- ജയൻ, ഫഹദ്- സത്യൻ, നിവിൻ -നസീർ, നസ്രിയ- ശാരദ, നിത്യ മേനൻ- ശ്രീവിദ്യ, പാർവതി- ജയഭാരതി, ഇഷാ തൽവാർ- ഷീല എന്നിങ്ങനെയാണ് കഥാപാത്രങ്ങൾ. 'ബാം​ഗ്ലൂർ ഡെയ്സ്' എന്ന പേരിന് പകരം ബാംബെ ഡെയ്സ് എന്നാണ് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. ഈ ചാർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു ചിത്രം അൻവർ റഷീദും സോഫിയ പോളും ചേർന്നാണ് നിർമ്മിച്ചത്. പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവൻ, കൽപ്പന, രേഖ, മണിയൻ പിള്ള രാജു തുടങ്ങിവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയ്ക്ക് പിന്നാലെ ആണ് ഫഹദും നസ്രിയയും വിവാഹിതരായത്. 

'ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു'; മഞ്ജുവിന്റെ ബൈക്ക് റൈഡ് കണ്ട് നവ്യ

ഫഹദും നസ്രിയയും വിവാഹം കഴിക്കാന്‍ കാരണം താനാണെന്ന് നിത്യ മേനന്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 'ഹഫദിന്‍റെ നായികയാകാമോയെന്ന് അജ്ഞലി മേനോന്‍ ആദ്യം എന്നോടാണ് ചോദിച്ചത്. എന്നാല്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടതിനാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നു. അതിന് ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അജ്ഞലി ചോദിച്ചത്. നാല് ദിവസത്തെ ചിത്രീകരണം മാത്രമേയുളളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. ആ സിനിമയുടെ സെറ്റിലാണ് ഫഹദും നസ്രിയയും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. പിന്നീട് അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ വിധിയാണ്. നടക്കേണ്ടവ താനെ നടന്നുകൊള്ളും. നമ്മുടെ കൈയ്യിലുള്ള കാര്യങ്ങളല്ല ഇതൊന്നും' എന്നാണ് നിത്യ അന്ന് പറഞ്ഞിരുന്നത്. 

ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള അഭിമുഖം..

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan