നടൻ സെന്തില്‍ കൃഷ്‍ണ അടുത്തിടെയാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. സെന്തില്‍ കൃഷ്‍ണയുടെ വിവാഹത്തിനിടെയുള്ള രസകരമായ മുഹൂര്‍ത്തങ്ങളുള്ള വിവാഹ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സെന്തിലിന്റെ വിവാഹ റിസപ്ഷൻ വീഡിയോയും പുറത്തുവിട്ടു.

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ആയിരുന്നു വിവാഹം നടന്നത്. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ വിവാഹ വിരുന്നില്‍ സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി സെന്തില്‍ കൃഷ്‍ണ വെള്ളിത്തിരയിലെത്തിയത്.  കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്‍റേത്.