നടൻ സെന്തില്‍ കൃഷ്‍ണയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. സെന്തില്‍ കൃഷ്‍ണയുടെ വിവാഹവീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ആയിരുന്നു വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി സെന്തില്‍ കൃഷ്‍ണ വെള്ളിത്തിരയിലെത്തിയത്.  കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്‍റേത്.