കരമനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപർണ അഭിനയിച്ചു. സഞ്ജിതാണ് അപർണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
