M80 മൂസയിൽ റിസ്വാൻ പൊലീസ് പിടിച്ചു എന്നായിരുന്നു ന്യൂസ്‌. അതെല്ലാവരെയും വല്ലാതെ പലവിധത്തിൽ വേദനപ്പെടുത്തി, അവസരങ്ങൾ പോലും നഷ്‍ടപ്പെട്ടു. തോറ്റുകൊടുക്കാൻ തയ്യാറല്ല. യാത്ര ഇവിടെ തീരുന്നില്ല. തുടങ്ങിയിട്ടേ ഉള്ളൂവെന്നും കോടതി വെറുതെ വിട്ടത് വ്യക്തമാക്കി സീരിയല്‍ താരം അതുല്‍ ശ്രീവ.

ജൂനിയര്‍ വിദ്യാര്‍ഥിയെ ആക്രമിച്ചുവെന്ന പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവത്തില്‍ കോടതി വെറുതെ വിട്ടത് വ്യക്തമാക്കി സീരിയല്‍ താരം അതുല്‍ ശ്രീവ. അന്നത്തെ കേസ് തനിക്ക് അവസരങ്ങള്‍ നഷ്‍ടപ്പെടുത്തി. പക്ഷേ തോറ്റുകൊടുക്കാൻ തയ്യാറല്ല. എന്റെ യാത്ര ഇവിടെകൊണ്ടു തീരില്ല, തുടങ്ങിയിട്ടേ ഉള്ളൂവെന്നും അതുല്‍ ശ്രീവ പറയുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അതുല്‍ ശ്രീവയുടെ പ്രതികരണം.

അതുല്‍ ശ്രീവയുടെ ഫേസ്ബുക്ക് പോസ്റ്റ്

നമസ്‍കാരം,

കുറേ നാളുകൾക്കു ശേഷം ആണ് ഫേസ്ബുക്കിൽ ഇങ്ങനെ ഒരു കുറിപ്പിടുന്നത്, രണ്ടു വർഷങ്ങൾക്ക് മുൻപ് നിങ്ങൾക്കെല്ലാം അറിയാം നമ്മുടെ പ്രിയപ്പെട്ട മാധ്യമ ലോകം എന്നെ ഒരു കുറ്റവാളി ആക്കി മുദ്ര കുത്തി ഭീകര വൈറൽ ആയിരുന്നു. ഗുരുവായൂരപ്പൻ കോളേജിലെ ഗുണ്ടാത്തലവൻ അതുൽ ശ്രീവ അറസ്റ്റിൽ എന്നായിരുന്നു വിശേഷണം, കോഴിക്കോട് കസബ സിഐ അടക്കമുള്ള പൊലീസ് സുഹൃത്തുക്കൾ ചേർന്ന് വധശ്രമവും, റോബെറി എന്നീ വകുപ്പുകൾ ചേർത്ത് എന്റെ പരാതി പോലും സ്വീകരിക്കാതെ എന്നെ 15 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ തടവറയിൽ ആക്കി ഒരു വ്യത്യസ്‍ത അനുഭവം തന്നെയായിരുന്നു അത്‌ , എന്നാൽ ഇന്ന് 13.11.19 കോടതി വിധി പുറപ്പെടുവിച്ചു, വെറുതെ വിട്ടു എന്നാണ് പറഞ്ഞത് ബാക്കി കൂടി കേൾക്കണം , മതിയായ തെളിവുകൾ ഇല്ലാത്തതിനാലും, സ്വന്തം മകനെ രക്ഷിക്കാൻ സബ് ഇൻസ്പെക്ടറും പൊലീസും ഒന്നടങ്കം നടത്തിയ ഗൂഢാലോചനയും പൊളിഞ്ഞു, ഒരു ഇന്ത്യൻ പൗരനെ പോലീസ് വിചാരിച്ചാൽ ഏത് വകുപ്പുകളും എഴുതി FIR തയ്യാറാക്കി എത്ര ദിവസവും ഉള്ളിലിടാം, അതാണ് ഇവിടെ നടക്കുന്നത്, വിഷയത്തെ കുറിച്ച് അറിയാനുള്ള സമയം പോലും ഇല്ലാതെ കാളപെറ്റു കയർ വേഗം എടുത്തോ.. അതാണ് നമ്മുടെ മീഡിയ സമൂഹം, മതിയായ ഒരു വിവരവും ഇല്ലാതെ നിങ്ങൾ എഴുതി കൂട്ടുന്നതും, കാണിച്ചു കൂട്ടിയതും നിങ്ങൾ തന്നെ വിലയിരുത്തുക, ഇതാണോ നിങ്ങളുടെ ജോലിയിൽ നിങ്ങൾ കാണിക്കുന്ന ധർമം, പറഞ്ഞിട്ടൊരു കാര്യവും ഇല്ല.

എന്നെ മോശക്കാരൻ ആക്കിയവരോട് എനിക്ക് ഒന്നേ പറയാനുള്ളു എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് അവരുടെ പ്രാർത്ഥനയും.
സ്നേഹം നിറഞ്ഞു കൂടെ അന്നാ വിഷയത്തിൽ ഓടി നടന്ന എന്റെ അച്ഛൻ സുഹൃത്തുക്കൾ, ഫേസ്ബുക്കിലൂടെ എന്നെ സപ്പോർട്ട് ചെയ്‍തവർ, എല്ലാവരോടും നന്ദി,
M80 മൂസയിൽ റിസ്വാൻ പോലീസ് പിടിച്ചു എന്നായിരുന്നു ന്യൂസ്‌ അതെല്ലാവരെയും വല്ലാതെ പലവിധത്തിൽ വേദന പെടുത്തി, അവസരങ്ങൾ പോലും എനിക്ക് പലതും നഷ്‍ടപ്പെട്ടു, പക്ഷെ തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല, എന്റെ യാത്ര എവിടെകൊണ്ടു തീരില്ല, തുടങ്ങിട്ടേ ഉള്ളൂ...

കൂടെ നിന്ന് പ്രിയപ്പെട്ട ഞങ്ങടെ വക്കീൽ അനൂജേട്ടനോടും തീർത്താൽ തീരാത്ത കടപ്പാട് അറിയിക്കുന്നു,

കേസ് അടിച്ചേൽപ്പിച്ച KSU സുഹൃത്തുക്കളോടും ഒരു ലോഡ് നന്ദി.

നിങ്ങൾ ആദ്യം നന്നാവൂ.... എന്നിട്ട് തുടങ്ങു... കുട്ടികളുടെ മനസ്സിൽ വിഷം കുത്തിനിറയ്ക്കുന്ന പരിപാടി. വിമർശിച്ചരോടും സലാം...