നവംബര്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

കല്യാണി പ്രിയദര്‍ശനെ നായികയാക്കി മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. നവംബര്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കല്‍ നാട്ടിലെ സെവന്‍സ് മത്സരത്തിന് കമന്‍ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. അനിരുദ്ധ് രവിചന്ദർ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുകു ദാമോദർ.

ALSO READ : 'അനിമലി'ന്‍റെ അലര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞോ 'സാം ബഹാദൂര്‍'? കളക്ഷനില്‍ അജഗജാന്തരം വ്യത്യാസം; കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം