കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് പ്രണവ്.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഒരുപോലെ കാത്തിരുന്ന മോഹൻലാൽ(Mohanlal) ചിത്രമായിരുന്നു മരക്കാർ(Marakkar). പ്രയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഡിംസംബർ രണ്ടാം തീയിതിയാണ് തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂകൾ ലഭിച്ചുവെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്(Pranav). പ്രണവിന്റെ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഷെയ്ഡ്‌സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറിയിരിക്കുന്നത്. സിനിമയിലുള്ള പ്രണവിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പ്രണവ് നടത്തുന്ന ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവുമെല്ലാം വീഡിയോയിൽ കാണാം. വളരെ ആക്ടിവായാണ് പ്രണവ് ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുന്നതെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് പ്രണവ്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൃദയം എന്ന ചിത്രമാണ് പ്രണവിന്റേതായി റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. സിനിമയിലെ ​ദർശന എന്ന ​ഗാനം ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു.