പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഭര്‍ത്താവായ സജിന്റെ കൈയും പിടിച്ച് കടല്‍ തീരത്തു നില്‍ക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. ഇതിന് താഴെ മനോഹരമായൊരു ക്യാപ്ഷനും ഷഫ്ന പങ്കുവച്ചു. 'എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ സ്നേഹം', എന്നാണ് ചിത്രത്തിന് താഴെ നടി കുറിച്ചത്. ഷഫ്‌നയും സജിനും എപ്പോഴും ഇതുപോലെ സന്തുഷ്ടരായി ജീവിക്കണമെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ പറയുന്നത്.