'സന്തോഷവും അഭിമാനവും', ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി മാര്‍ച്ചില്‍ ഷാരൂഖിന്റെ കുറിപ്പ്
ടീം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷാരൂഖ്.
ഇത്തവണ ട്വന്റി 20 കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. വാംഖഡേ സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്ടറി മാര്‍ച്ച് നടത്തിയതും അക്ഷരാര്‍ഥത്തില്‍ തന്നെ മുംബൈയെ ഇളക്കിമറിച്ചിരുന്നു. ആ ആവേശത്തില്‍ പങ്കുചേര്‍ന്ന് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഷാരൂഖ് ഖാനും. വലിയ അഭിമാനകരമായ ഒരു നിമിഷമാണ് ഇത് എന്നാണ് ഷാരൂഖ് ഖാൻ എഴുതിയിരിക്കുന്നത്.
വലിയ സന്തോഷത്തോടെയും വൈകാരികമായും അഭിമാനത്തോടെയുമാണ് താൻ അവരെ കാണുന്നതെന്നാണ് ഷാരൂഖ് എഴുതിയിരിക്കുന്നത്. ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനകരമായ നിമിഷമാണ്. നമ്മുടെ കുട്ടികള്‍ നേട്ടങ്ങളുടെ ഉയരത്തിലെത്തിയിരിക്കുന്നു. ഞാൻ എന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്‍നേഹിക്കുന്നു എന്നും ഷാരൂഖ് എഴുതിയിരിക്കുന്നു.
ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ഡങ്കിയായിരുന്നു പ്രദര്‍ശനത്തിന് എത്തിയതും വിജയമായതും. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങളും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു അന്ന് ഡങ്കിക്കായി വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുള്‍ ഉണ്ടായിരുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.
ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ഷാരൂഖ് ഖാൻ നായകനായതിനാല്‍ ഡങ്കി സിനിമയ്‍ക്ക് സ്വീകാര്യത ഉണ്ടാകുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് തിയറ്ററുകളില്‍ അഭിപ്രായങ്ങള്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്ന് ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും ചര്‍ച്ചയായിയെന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
Read More: ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക