ഷാരൂഖ് ഖാന്റെ ഒരു ക്യൂട്ട് വീഡിയോ ഹിറ്റാക്കിയിരിക്കുകയാണ് ആരാധകര്‍. 

നിരവധി ആരാധകരുള്ള ഒരു ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്തുന്ന താരമാണ് ഷാരൂഖ്. അതുകൊണ്ടാണ് ആരാധകരുടെ ഹൃദയത്തില്‍ എന്നും താരം നിലനില്‍ക്കുന്നതും. കനത്ത സുരക്ഷയില്‍ നടന്നു പോകുമ്പോഴും താരം ഒരു ആരാധികയോട് കാണിച്ച സൗഹൃദമാണ് സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.

ആള്‍ക്കൂട്ടത്തിനു നടുവിലൂടെ തിരക്കില്‍ പോകുമ്പോള്‍ ബോളിവുഡ് നടൻ ഷാരൂഖ് ഖാനൊപ്പം ഒരു ഫോട്ടോയെടുക്കാൻ ആരാധിക ശ്രമിക്കുകയായിരുന്നു. ക്യൂട്ടായ ഷാരൂഖ് ഖാന്റെ ശരീരഭാഷ വീഡിയോയില്‍ കണ്ട ആരാധകര്‍ പ്രശംസിക്കുകയാണ്. സുരക്ഷാവലയത്തിലായിരിക്കേയും നടൻ ഷാരൂഖ് ഖാൻ തന്നെ തൊടാൻ ശ്രമിച്ച ആരാധികയ്‍ക്ക് ഒരു കൊടുക്കാൻ ശ്രമിക്കുന്നതുമാണ് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായി ഡങ്കിയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Scroll to load tweet…

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാൻ നായകനായ ഡങ്കിക്ക് തുടക്കത്തിലെ തളര്‍ച്ചയ്‍ക്ക് ശേഷം സ്വീകാര്യതയുണ്ടായിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.

Read More: ഒന്നാമത് മോഹൻലാലിന്റെ ആ പരാജയപ്പെട്ട സിനിമ, തകരാത്ത സര്‍വകാല റെക്കോർഡ്, രണ്ടാമൻ യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക