Asianet News MalayalamAsianet News Malayalam

ഷാരൂഖ് ഖാന്റെ ജവാൻ നെറ്റ്ഫ്ലിക്സിന്, കോടികളുടെ ബിസിനസ്, ചെലവാക്കിയത് ഇത്രയും തുക

നെറ്റ്ഫ്ലിക്സില്‍ എപ്പോഴായിരിക്കും ജവാന്റെ സ്‍ട്രീമിംഗ് തുടങ്ങുക എന്ന സൂചനകളും പുറത്തുവിട്ടിരിക്കുകയാണ്.

Shah Rukh Khan Jawans ott rights sold for 250 crore to netflix hrk
Author
First Published Sep 14, 2023, 1:39 PM IST

ഏതൊക്കെ റെക്കോര്‍ഡുകളാകും ജവാൻ തിരുത്തുകയെന്നാണ് താരങ്ങള്‍ ഉറ്റുനോക്കുന്നത്. ജവാൻ ഏഴാം ദിനത്തില്‍ 650 കോടിയിലധികം നേടിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നത്. ബോക്സ് ഓഫീസില്‍ മാത്രമല്ല ഷാരൂഖ് ചിത്രം ജവാന് റെക്കോര്‍ഡുകള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടിടിയിലും റെക്കോര്‍ഡ് തുകയാണ് ലഭിച്ചിരിക്കുന്നത്.

നെറ്റ്‍ഫ്ലിക്സാണ് ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വാങ്ങിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഷാരൂഖിന്റെ ജവാൻ 250 കോടി രൂപയ്‍ക്കാണ് നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടിടി റീലിസ് എപ്പോഴെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്‍ത ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്  നാല്‍പതോ അറുപത്തിയഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും എന്നാണ്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ഷാരുഖും ഇത് ആദ്യമായിട്ടാണ് കൈകോര്‍ത്തത്. ബോളിവുഡില്‍ അരങ്ങേറ്റത്തില്‍ വൻ വിജയം സ്വന്തമാക്കാൻ അറ്റ്‍ലിക്ക് കഴിഞ്ഞിരിക്കുന്നു. നയൻതാരയും ഹിന്ദി അരങ്ങേറ്റം മികച്ചതാക്കി. ആക്ഷനിലുള്‍പ്പടെ നയൻതാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതിയാണ് ജവാനില്‍ വില്ലൻ കഥാപാത്രമായി എത്തിയത്. പ്രിയാമണി, സാന്യ മല്‍ഹോത്ര, ലെഹര്‍ ഖൻ, സഞ്‍ജീത ഭട്ടാചാര്യ, റിധി ദോഗ്ര, സുനില്‍ ഗ്രോവര്‍, ഗിരിജ , ആലിയ ഖുറേഷി, ഇജ്ജാസ് ഖാൻ, ജാഫര്‍ സാദിഖ്, സായ് ധീന, സ്‍മിത, വിവേക്, രവീന്ദ്ര വിജയ്, എന്നിവരും ഷാരൂഖ് ഖാനൊപ്പം ജവാനില്‍ പ്രധാന വേഷത്തില്‍ എത്തി. ദീപീക പദുക്കോണ്‍ ജവാനില്‍ അതിഥി കഥാപാത്രമായും എത്തി.

ഗൗരി ഖാനായിരുന്നു ജവാന്റെ നിര്‍മാണം. റെഡ് ചില്ലീസാണ് ജവാന്റെ ബാനര്‍. ജി കെ വിഷ്‍ണുവാണ് ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദറാണ് ജവാന്റെ സംഗീതം.

Read More: വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios