Asianet News MalayalamAsianet News Malayalam

ഡങ്കിയില്‍ ഷാരൂഖിന് കുറഞ്ഞ പ്രതിഫലമോ?, ചിത്രത്തില്‍ നായികയ്‍ക്ക് ലഭിക്കുന്ന തുകയും പുറത്ത്

വിക്കി കൗശലിന് ഡങ്കി സിനിമയ്‍ക്കായി കോടികള്‍ പ്രതിഫലം ലഭിക്കും എന്നുമാണ് റിപ്പോര്‍ട്ട്.

Shah Rukh Khan starrer film Dunki update out remuneration details out hrk
Author
First Published Dec 20, 2023, 7:45 PM IST

ഷാരൂഖ് ഖാന്റെ ഡങ്കിയും പ്രദര്‍ശനത്തിനെത്തുകയാണ്. നാളെയാണ് ഡങ്കിയുടെ റിലീസ്. തപ്‍സി പന്നുവാണ് ഡങ്കിയിലെ നായിക. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

ഷാരൂഖ് ഖാൻ രണ്ട് 1000 കോടി ചിത്രങ്ങളില്‍ 2023ല്‍ നായകനായി വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പഠാനും ജവാനും 2023ല്‍ വൻ ഹിറ്റ് ചിത്രങ്ങളായി മാറിയിരുന്നു. വമ്പൻ പ്രതിഫലമാണ് ഷാരൂഖ് ഖാന് ചിത്രങ്ങളില്‍ ലഭിച്ചതെന്നും റെക്കോര്‍ഡാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഡങ്കിക്ക് 28 കോടിയാണ് താരത്തിന് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വമ്പൻ പ്രകടനങ്ങളുമായി രാജ്യത്തെയാകെ വിസ്‍മയിപ്പിക്കുന്ന താരം വിക്കി കൗശലും ഡങ്കിയില്‍ ഒരു പ്രധാന വേഷത്തിലുണ്ട് എന്നത് വലിയ ഒരു ആകര്‍ഷണമാണ്. വിക്കി കൗശലിന് ഡങ്കിക്കായി 12 കോടി രൂപ ലഭിക്കും. നായിക തപ്‍സി പന്നുവിനാകട്ടെ 11 കോടി രൂപയാണ് ലഭിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നതാണ് മറ്റൊരു പ്രധാന കൗതുകം.

പ്രഭാസിന്റെ വമ്പൻ പാൻ ഇന്ത്യൻ ചിത്രമായ സലാറിനോടാണ് ഡങ്കി ഏറ്റുമുട്ടുക എന്നതിനാല്‍ ഷാരൂഖ് ഖാന് പഠാനോ ജവാനോ പോലെ കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന് കരുതുന്നവരാണ് മിക്കവരും. യാഷിന്റെ കെജിഎഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് പ്രഭാസിനു പുറമേ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനെയും പ്രധാന കഥാപാത്രമാക്കി സലാര്‍ ഒരുക്കുക എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ലോകമെമ്പാടും പ്രഭാസിന്റെ സലാറിനാണ് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ ഡങ്കിയേക്കാള്‍ വലിയ സ്വീകാര്യത ലഭിക്കുന്നത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. 22നാണ് സലാര്‍ പ്രദര്‍ശനത്തിനെത്തുക.

Read More: വമ്പൻ ഉയര്‍ത്തെഴുന്നേല്‍പ്പ്, മമ്മൂട്ടി തുടങ്ങിവെച്ച കോടി ക്ലബുകള്‍, മലയാളത്തിന്റെ റെക്കോര്‍ഡ് നേട്ടങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios