നിലവിൽ അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ.
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്(Shah Rukh Khan) കൊവിഡ് സ്ഥിരീകരിച്ചു(COVID-19). ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ബോളിവുഡ് താരം കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമം, കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ബോംബെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ (ബി.എം.സി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ. 2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. നയൻതാരയാണ് നായിക.
Vikram box office : ബോക്സ് ഓഫീസിൽ കമല്‍ഹാസന്‍റെ വേട്ട; രണ്ട് ദിവസത്തിൽ 100 കോടി തൊട്ട് 'വിക്രം'
സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.
Jawan Movie : എ. ആർ. റഹ്മാനല്ല, അനിരുദ്ധ് ; ഷാരൂഖ് ഖാന്റെ 'ജവാന് ' സംഗീതമൊരുക്കാൻ താരം
ഇതിനിടയില്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
