ബോളിവുഡ് താരം ഷാരൂഖ് ഖാൻ 'ഡോൺ 3' എന്ന ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിൽ എത്തുന്നു. രൺവീർ സിംഗ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരൂഖിന്റെ വേഷം എന്താണെന്ന് വ്യക്തമല്ല.

മുംബൈ: ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാൻ ഫർഹാൻ അക്തറിന്‍റെ 'ഡോൺ 3'ൽ ഒരു പ്രത്യേക വേഷത്തിൽ എത്തുന്നു എന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ 'ഡോൺ' സിനിമാ പരമ്പരയിലെ മൂന്നാം ഭാഗത്തിൽ ഷാരൂഖ് ഖാന്‍റെ സാന്നിധ്യം ആരാധകർക്ക് ഒരു വലിയ സർപ്രൈസ് ആയിരിക്കും എന്നാണ് വിവരം.

രൺവീർ സിംഗ് 'ഡോൺ' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ക്യാമിയോ വേഷത്തിലാണോ, അല്ല പഴയ ഡോണ്‍ ആയിട്ടാണോ എത്തുക എന്ന് വ്യക്തമല്ലെന്നാണ് വിവരം. വാർത്തകൾ പ്രകാരം ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ഡോൺ 3'ന്റെ ഷൂട്ടിംഗ് 2025 ജനുവരിയിൽ ആരംഭിക്കാൻ പോകുകയാണ് എന്നാണ് വിവരം.

നേരത്തെ, 1978-ലെ 'ഡോൺ' സിനിമയില്‍ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തില്‍ എത്തിയത്. പിന്നീട് ഫറാന്‍ അക്തര്‍ സംവിധാനം ചെയ്ത ഡോണില്‍ 2003 ല്‍ ഷാരൂഖ് നായകനായി. പിന്നീട് ഡോണ്‍ 2വിലും ഷാരൂഖ് തന്നെയാണ് നായകനായത്. എന്നാല്‍ ഡോണ്‍ 3യില്‍ പ്രധാന വേഷം ചെയ്യാന്‍ ഷാരൂഖ് സമ്മതിച്ചില്ല. തുടര്‍ന്നാണ് രണ്‍വീറിലേക്ക് എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ഷാരൂഖ് എത്തിയേക്കും എന്നാണ് വിവിധ ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഷാരൂഖ് ഖാൻ ഡോൺ ഫ്രാഞ്ചൈസി വിട്ടതിൽ സങ്കടത്തിലായ ഷാരൂഖ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ കൂടുതല്‍‌ വിശദാംശങ്ങള്‍ ലഭ്യമല്ല. നേരത്തെ ഷാരൂഖുമായി മറ്റൊരു ചിത്രം ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്ന് ഷാരൂഖ് വ്യക്തമാക്കിയിരുന്നു