ചണ്ഡി​ഗഡിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. ഷൂട്ടിങ്ങിന് മുമ്പ് പരിശീലനം നടക്കുന്നതിനിടെയായിരുന്നു അപകടം.

ദില്ലി: ക്രിക്കറ്റ് പരിശീലനത്തിനിടെ ബോളിവുഡ് താരം ഷാഹിദ് കപൂറിന് പരിക്ക്. 'ജേഴ്സി' എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ക്രിക്കറ്റ് പരിശീലിനത്തിനിടെയാണ് സംഭവം. പരിശീലനത്തിനിടെ പന്ത് മുഖത്ത് കൊള്ളുകയായിരുന്നു. ചുണ്ടിന് സാരമായി പരിക്കേറ്റ താരത്തെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോർ‌ട്ട് ചെയ്തു.

ചണ്ഡി​ഗഡിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. ഷൂട്ടിങ്ങിന് മുമ്പുള്ള റിഹേസിങ്ങിനിടെയായിരുന്നു അപകടം. അതുവരെ അദ്ദേഹം നന്നായി കളിക്കുന്നുണ്ടായിരുന്നു. താഴത്തെ ചുണ്ടിനാണ് പന്ത് കൊണ്ടത്. ചുണ്ടിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. രക്തം നിൽക്കാതെ ആയപ്പോൾ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ചികിത്സ നൽകുകയുമായിരുന്നു. ചുണ്ടിൽ തുന്നലുണ്ടെന്നും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

View post on Instagram

ചുണ്ടിന് സാരമായി പരിക്കേറ്റതിനാൽ ഷൂട്ടിങ് നീളും. ഒരാഴ്ചക്കുള്ളിൽ ഷൂട്ടിനെത്താനായി പരമാവധി ശ്രമിക്കുമെന്ന് ഷാഹിദ് പറഞ്ഞിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. അപകടം നടന്നയുടൻ ഷാഹിദിന്റെ ഭാര്യ മീര രജ്പുത് ചണ്ഡി​ഗഡിൽ എത്തിയിരുന്നു.

View post on Instagram

നാനി പ്രധാനവേഷത്തിലെത്തിയ സ്‌പോര്‍ട്‌സ് ഡ്രാമാ ചിത്രം ജേഴ്സിയുടെ റീമേക്കിലാണ് ഷാഹിദ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഗൗതം തിന്നാനൂരി ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മുന്‍ ക്രിക്കറ്റ് താരമായിരുന്ന രാമൻ ലാംബയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ജേഴ്‌സി. ഓ​ഗസ്റ്റ് 28നായിരുന്നു ജേഴ്സി പുറത്തിറങ്ങിയത്.