2006ൽ റിലീസ് ചെയ്ത സിനിമയാണ് ചിന്താമണി കൊലക്കേസ്.
മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പടെയുള്ളവരുടെ മികച്ച കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ മലയാളികൾക്ക് മുന്നിലെത്തി. ഇത്തരം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളെ പറ്റിയുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അത്തരത്തിൽ ചർച്ചകൾക്ക് വഴിവച്ച ചിത്രമായിരുന്നു സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. ഒടുവിൽ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നെന്ന് ഷാജി കൈലാസ് തന്നെ അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.
സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂർത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു.കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. 'എൽ കെ' എന്ന എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ കെ സാജൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിക്കുന്നത്.
2006ൽ റിലീസ് ചെയ്ത സിനിമയാണ് ചിന്താമണി കൊലക്കേസ്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി നിറഞ്ഞാടിയ ചിത്രത്തിൽ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നും ഈ ചിത്രം തന്നെയാണ്.
'സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ അവനെ സമ്മതിപ്പിക്കാൻ എനിക്ക് അറിഞ്ഞൂടാ': പ്രണവിനെ കുറിച്ച് വിനീത്
അതേസമയം, സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം 'തമിഴരശന്‍റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം മാര്‍ച്ച് 31ന് ആണ് തിയറ്ററുകളില്‍ എത്തുക. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ.
