പാരഗൺ  സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം  അണിയറയിലൊരുങ്ങുന്നത്.

തീപ്പൊരി ഡയലോഗും ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുന്ന ഷാജി കൈലാസ് നിർമ്മാതാവായാണ് പുതിയ രംഗപ്രവേശനത്തിനൊരുങ്ങുന്നത്. പാരഗൺ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം അണിയറയിലൊരുങ്ങുന്നത്. 

മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇനിയയാണ് നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളാവുന്നു.