മമ്മൂട്ടിക്ക് ജന്മദിന ആശംസയുമായി ഷാജി കൈലാസ്.

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ ജന്മദിനം ആണ് ഇന്ന്. കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു മമ്മൂട്ടിയെന്ന മഹാ നടൻ എന്ന് ജന്മദിനാശംകള്‍ നേര്‍ന്ന് സംവിധായകൻ ഷാജി കൈലാസ് എഴുതുന്നു.

ഷാജി കൈലാസിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു മഹാ (നടൻ )പ്രസ്ഥാനം. മമ്മുക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ൃഅത് അഭിനയത്തിൽ മാത്രമല്ല, വക്തിത്വം കൊണ്ടാണെങ്കിലും , ഫാഷൻ കൊണ്ടാണെങ്കിലും , ആരോഗ്യസംരക്ഷണം കൊണ്ടാണെങ്കിലും, ടെൿനോളജിയെ കുറിച്ചാണെങ്കിലും , അറിവിന്റെ കാര്യത്തിലാണെങ്കിലും , പുതിയ ചിന്തകൾ കൊണ്ടാണെങ്കിലും ,
മമ്മുക്ക സ്വയം നവീകരിക്കാൻ ശ്രമിക്കുന്നു. ഒപ്പം തന്റെ ചുറ്റുപാടുമുള്ളവരെ കൂടി നവീകരണത്തിന്റെ ഭാഗമാകുന്നു.

ഒരു കംപ്ലീറ്റ് ആക്ടർ എന്ന അവസ്ഥയിൽ നിന്ന് ഒരു കംപ്ലീറ്റ് 'man'എന്ന തലത്തിലേക്ക് മാറി (മാറ്റിയെടുത്തു )
നമ്മുടെ മമ്മൂക്ക.
ചെറുപ്പം കാത്തുസൂക്ഷിക്കുന്നതും
എപ്പോഴും ചെറുപ്പമായിരിക്കുന്നതുംതമ്മിൽ വത്യാസമുണ്ട്.
എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങൾ (സിനിമകൾ )ചെയ്യാനനുള്ള മമ്മുക്കയുടെ താല്‍പര്യം ഇതിന് ഉദാഹരണം..
മമ്മുക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണ്.
അത്കൊണ്ടാണ് എനിക്ക് കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വ്യക്തി (സഞ്ചാരി )എന്നു വിളിക്കാൻ ഇഷ്‍പ്പെടുന്നത്.....
സ്നേഹമുള്ള വല്യേട്ടന്,
പുണ്യം ചെയ്‍ത ജന്മത്തിനു,
കോടി ജന്മദിനാശംസകൾ.