മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. 

കൊച്ചി: സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന, ഷെയിൻ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ 'ഹാൽ' ടീസർ പുറത്തിറങ്ങി. 'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാൽ'.

ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയിനിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാൽ' രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. 

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ ആണ്. 

View post on Instagram

ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, സ്റ്റിൽസ് : എസ് ബി കെ ഷുഹൈബ്, പി ആർ ഒ: ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്