വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ വിമര്‍ശനവുമായി നടന്‍ ഷെയ്ന്‍ നിഗം.  ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.

വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. ഇതൊരു തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ- ഷെയ്ൻ നിഗം സാമൂഹ്യമാധ്യമത്തില്‍ പറയുന്നു. വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി താൻ എത്തുനനില്ലെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‍തവ വിരുദ്ധമാണെന്ന് നേരത്തെ ഷെയ്ൻ നിഗം പറഞ്ഞിരുന്നു. വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധ ഭീഷണി മുഴക്കുന്നുവെന്ന് വെളിപ്പെടുത്തി മുമ്പ് ഷെയ്ൻ നിഗം രംഗത്ത് വന്നിരുന്നു. പ്രത്യാരോപണവുമായി ജോബി ജോര്‍ജും രംഗത്ത് എത്തി. ഒടുവില്‍ സിനിമ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഷെയ്ൻ നിഗം വെയില്‍ എന്ന സിനിമയില്‍ അഭിനയിക്കാൻ തയ്യാറായതും പ്രശ്‍നങ്ങള്‍ പരിഹരിച്ചതും.