വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്ന് ഷെയ്‍ൻ നിഗം. 

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡില്‍ ജീവിൻ നഷ്‍ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം വേദനയും പങ്കുവെയ്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ വാക്സീൻ സൗജന്യമാക്കിയ മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്ന് അറിയിച്ച് നടൻ ഷെയ്‍ൻ നിഗം രംഗത്ത് എത്തിയിരിക്കുന്നു.

ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് ഷെയ്‍ൻ നിഗം എഴുതിയിരിക്കുന്നത്. പല വിമര്‍ശനങ്ങളും, പല പാളിച്ചകളും ഉണ്ടാകാം , എന്തിരുന്നാലും തീരുമാനം എടുത്തു എന്നത് അഭിനനന്ദനാര്‍ഹമാണ് എന്നും ഷെയ്‍ൻ കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഷെയ്‍ൻ നിഗത്തിന്റെ പ്രസ്‍താവനയെ അഭിനന്ദിച്ചും എതിര്‍ത്തും രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വാക്സീൻ നയത്തില്‍ മാറ്റം വരുത്തുന്നതായിട്ടായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്.

വെയില്‍ എന്ന സിനിമയാണ് ഷെയ്‍ൻ നിഗത്തിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

ശരത് മേനോൻ ആണ് വെയില്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.