ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രം 'ഉല്ലാസ'ത്തിന്റെ ട്രെയിലര്‍ (Ullasam trailer).
ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ഉല്ലാസം. ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വളരെ രസകരമായ ഒരു കഥാപാത്രമാണ് ഷെയ്‍നിന്റേത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടിയാണ് ഉല്ലാസം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് (Ullasam trailer).
ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്‍തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്‍തയായ പവിത്ര ലക്ഷ്‍മിയാണ് നായിക. 'അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രവീൺ ബാലകൃഷ്‍ണന്‍റേതാണ് തിരക്കഥ.
ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കൈതമറ്റം ബ്രദേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്. ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ രഞ്‍ജിത്ത് കരുണാകരൻ.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്‍ത നൃത്തസംവിധായകനായ ബാബ ഭാസ്‍കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും 'ഉല്ലാസ'ത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
Read More : ആരൊക്കെ ഹീറോ, ആരൊക്കെ സീറോ?, ബിഗ് ബോസ് പ്രേക്ഷകരുടെ തീരുമാനം ഇങ്ങനെയോ?
