Asianet News MalayalamAsianet News Malayalam

കുമ്പളങ്ങിയിലെ 'ബോബി'ക്ക് ശേഷം ഷെയ്ന്‍ നിഗം; 'ഇഷ്‌ക്' റിലീസ് തീയ്യതി

ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായുണ്ട്.
 

shane nigam starring ishq release date
Author
Thiruvananthapuram, First Published May 10, 2019, 5:30 PM IST

'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷം ഷെയ്ന്‍ നിഗം നായകനാവുന്ന 'ഇഷ്‌ക്' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 17ന് തീയേറ്ററുകളിലെത്തും. 'നോട്ട് എ ലവ് സ്‌റ്റോറി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായുണ്ട്.

നേരത്തേ പുറത്തെത്തിയ, ചിത്രത്തിന്റെ ടീസറും 'കുമ്പളങ്ങി'യിലെ കഥാപാത്രത്തില്‍ നിന്നുള്ള ഷെയ്‌നിന്റെ മേക്കോവര്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 'സച്ചി' എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios