Asianet News MalayalamAsianet News Malayalam

'ഫഹദിന് വട്ടായിരുന്നെന്ന് നേരത്തെ അറിയാമായിരുന്നു'; കുട്ടികളോട് കളിച്ചും ചിരിച്ചും ഷെയിന്‍ നിഗം

അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളെ രസിപ്പിച്ച് ഷെയിന്‍ നിഗം

shane nigam talking about fahad fazil in children's film festival
Author
Thiruvananthapuram, First Published May 11, 2019, 7:06 PM IST

ടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചെന്നെ കുഴപ്പിക്കല്ലേ...നോമ്പ് കാലമാണെങ്കിലും ചെറിയ രീതിയില്‍ ഡാന്‍സ് ചെയ്യാം, സെല്‍ഫി എടുക്കാം. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളെ രസിപ്പിച്ച് ഷെയിന്‍നിഗം. കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിന് വട്ടാണെന്ന് അറിഞ്ഞപ്പോള്‍ എന്ത് തോന്നിയെന്ന് ഒരു കുട്ടിക്കുറമ്പത്തി ചോദിച്ചപ്പോള്‍ അതെനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പറഞ്ഞ് താരം പറഞ്ഞു തുടങ്ങി. 

shane nigam talking about fahad fazil in children's film festival

വെറുതെ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും എന്തെങ്കിലും നിലപാടുകളുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. 'സിനമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. ഇപ്പോള്‍ അതിജീവനം വലിയ വെല്ലുവിളിയായി മാറി. നാളെ എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല. എന്തും സംഭവിക്കാം. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. അതിനായി സുഹൃത്തുക്കളെ വെച്ച് ഷോര്‍ട്ട് ഫിലിംസ് ചെയ്തിരുന്നു. ക്യാമറാമാനോ, സംവിധായകനോ ആകണമെന്നായിരുന്നു ആഗ്രഹം. 

shane nigam talking about fahad fazil in children's film festival

എന്നാല്‍ റിയാലിറ്റിഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തി. പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച താന്തോന്നിയായിരുന്നു ആദ്യ സിനിമ. പിന്നീട് അദ്ദേഹത്തിന്റെ അന്‍വറില്‍ ചെറിയ വേഷം ചെയ്തു. ആ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ സാഹിര്‍ അന്നയും റസൂലിലേക്ക് വിളിച്ചു. അതോടെയാണ് അഭിനയത്തില്‍ സജ്ജീവമായത്. സിനിമയില്‍ വന്നതോടെ ഉത്തരവാദിത്തം കൂടി'. അതിന് മുമ്പ് സപ്ലിമെന്‍ററി പരീക്ഷകളൊക്കെ എഴുതി അടിച്ച് പൊളിച്ച് കഴിയുകയായിരുന്നെന്നും താരം കുട്ടികളോട് മനസ്സുതുറന്നു. 

shane nigam talking about fahad fazil in children's film festival

'സിനിമ പുറത്ത് നിന്ന് കാണുന്നത് ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നത് പോലെയാണ്. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലാകുന്നത്. പുതിയ പല അനുഭവങ്ങളും നമുക്ക് കിട്ടും'. അച്ഛന്‍ അബിയെ പോലെ എന്ത്‌ കൊണ്ട് മിമിക്രി തിരഞ്ഞെടുത്തില്ല എന്ന് ചോദ്യത്തിന് നിങ്ങളെ പോലെ മിമിക്രി കാണാനും ആസ്വദിക്കാനുമാണ് ഇഷ്ടമെന്ന് പറഞ്ഞു. ഷാജി എന്‍ കരുണിന്റെ ഓളില്‍ അഭിനയിച്ചത് വലിയ കാര്യമായി കാണുന്നു. ഒരുപാട് ഫാന്റസികളുള്ള സിനിമയാണതെന്നും താരം പറഞ്ഞു. പരിപാടിയില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക്, ട്രഷറര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

shane nigam talking about fahad fazil in children's film festival

Follow Us:
Download App:
  • android
  • ios