മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ നടനായ ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം സലാം ബാപ്പു സംവിധാനം ചെയ്യുന്നു. റെഡ് വൈനിനും (2013) മംഗ്ലീഷിനും (2014) ശേഷം സലാം ഒരുക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അഭിലാഷ് പിള്ളയാണ്. അമല പോള്‍ നായികയാവുന്ന തമിഴ് ചിത്രം 'കടാവറി'ന്റെ സഹ രചയിതാവുമാണ് അഭിലാഷ് പിള്ള. അഞ്ജലി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മ്മാണം. ഫീല്‍ ഗുഡ് ചിത്രമാണ് ഇതെന്നറിയുന്നു. കേരളത്തിലും ദുബൈയിലുമായിട്ടാവും ചിത്രീകരണം. 

അതേസമയം തീയേറ്ററുകളിലും പിന്നീട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ശ്രദ്ധ നേടിയ 'ഇഷ്‌കി'ന് ശേഷം ഷെയ്ന്‍ നിഗത്തിന്റേതായി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം 'വലിയ പെരുന്നാള്' ആണ്. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ഇതിന്റെ സംവിധാനം. മറ്റൊരു നവാഗത സംവിധായകനായ ജീവന്‍ ജോജോയുടെ 'ഉല്ലാസ'മാണ് വരാനിരിക്കുന്ന മറ്റൊരു ഷെയ്ന്‍ നിഗം ചിത്രം.