കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടൻ ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നത്. നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ സഖാവാണ് മുഖ്യമന്ത്രിയെന്ന് ഷെയ്ൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഷെയ്ന്‍ നിഗമിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

ഏതൊരു ഘട്ടത്തിലും തന്റെ നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ പ്രിയ സഖാവ്, ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍...

വിവിധ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി രം​ഗത്തെത്തുന്നത്. മോഹൻലാൽ, കമൽ ഹാസൻ, സംവിധായകൻ വി എ ശ്രീകുമാര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി, തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നത്. രാവിലെ ഫോണിൽ വിളിച്ചായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ആശംസകൾ അറിയിച്ചത്.