Asianet News MalayalamAsianet News Malayalam

ചിരിപ്പിച്ചും പ്രണയിച്ചും ഷെയ്‍ൻ നിഗം, ടീസര്‍ പുറത്ത്, മനംകവരാൻ ലിറ്റില്‍ ഹാര്‍ട്‍സ്

ഷെയ്‍ൻ നിഗത്തിന്റെ ലിറ്റില്‍ ഹാര്‍ട്‍സിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Shane Nigams Little Hearts teaser out romantic comedy family film ready to release hrk
Author
First Published Feb 5, 2024, 3:04 PM IST

ഷെയ്‍ൻ നിഗം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‍സ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായി ലിറ്റില്‍ ഹാര്‍ട്‍സിന്റെ ടീസര്‍ പുറത്തുവിട്ടതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്പ്യാര്‍ക്കു പുറമേ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി, ഷെയ്ൻ ടോം ചാക്കോ, ബാബുരാജ് എന്നിവരും  വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും ചേർന്നു നിര്‍മിക്കുന്നു. പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് നിര്‍വഹിക്കുന്നത്.

ഷെയ്‍ൻ നിഗം നായകനായി മുമ്പെത്തിയ ചിത്രം വേല ആണ്. സംവിധാനം നിര്‍വഹിച്ചത് ശ്യാം ശശിയാണ്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു നിര്‍വഹിച്ചിരുന്നു. സണ്ണി വെയ്‍നും ഒരു പ്രധാന കഥാപാത്രമായി വേലയില്‍ ഉണ്ടായിരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമായ ഷെയ്‍ൻ നിഗം തമിഴകത്തിലേക്കും എത്തുന്നു എന്ന റിപ്പോര്‍ട്ട് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സംവിധാനം വാലി മോഹൻ ദാസാണ്. ചിത്രത്തിന് മദ്രാസ്‍ക്കാരൻ എന്നാണ് പേരിട്ടിരിക്കുന്നത്. എന്തായിരിക്കും പ്രമയമെന്ന് പുറത്തുവിട്ടിട്ടില്ല.

Read More: ദുല്‍ഖറോ പൃഥ്വിരാജോ ടൊവിനോയോയുമല്ല, ആ സൂപ്പര്‍താരം ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios