ഷെയ്ന്‍ നിഗം നായകനായെത്തുന്ന 'ഖല്‍ബ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖല്‍ബ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഖൽബിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

കടലിന്റെയും അസ്തമ സൂര്യന്റെയും പശ്ചാത്തലത്തിൽ കടൽ‌ക്കരയിൽ നിന്ന് മുകളിലേക്ക് ചാടുന്ന ഷെയ്ന്‍ നി​ഗത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 'നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടിപ്പുകള്‍' എന്ന വരികളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

ഇത് എന്റെ വാപ്പയ്ക്ക് .. കഴിഞ്ഞ 2 കൊല്ലമായി ഈ സ്വപ്നത്തിന്റെ പിറകേ ആയിരുന്നു .. അലഞ്ഞപ്പോ തണലായിനിന്നതിനും .. തളർന്നപ്പോൾ താങ്ങായി നിന്നതിനും .. പിഴച്ചപ്പോൾ തിരുത്തിയതിനും .. ഉള്ളിന്റെ ഉള്ളിൽ എന്നും കരുത്തുതന്നതിനും .. ഒരു നോട്ടം കൊണ്ടും , ഒരു ചിരികൊണ്ടും എന്റെ ലോകത്തെ മാറ്റി മറിച്ചതിനും ..ഞാൻ എന്നും കടപ്പെട്ടിരിക്കുന്ന വാപ്പയ്ക്കും... ലോകത്തിലെ എല്ലാ വാപ്പമാർക്കും ഖൽബിന്റെ ആഴങ്ങളിൽ നിന്ന് മനുഷ്യബന്ധങ്ങളുടെ , പ്രണയത്തിന്റെ , സൗഹൃദത്തിന്റെ ഒരു ചെറിയ കഥ..QALB ഈ ചെറിയ പെരുന്നാളിന് ❤

A post shared by Sajid Yahiya Che The ലാടൻ (@sajidyahiya) on Nov 19, 2019 at 9:37pm PST

തന്റെ ചിത്രം പൂര്‍ത്തീകരിക്കാന്‍ ഒപ്പംനിന്ന വാപ്പയ്ക്ക് വേണ്ടിയാണ് ഈ ചിത്രമെന്നും കഴിഞ്ഞ രണ്ടു കൊല്ലത്തെ അധ്വാനമാണ് ഖല്‍ബെന്നും സാജിദ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പറഞ്ഞു. മനുഷ്യബന്ധങ്ങളുടെ പ്രണയത്തിന്റെ സൗഹൃദത്തിന്റെയൊക്കെ കഥയാണ് ഖല്‍ബ് എന്നും സാജിദ് കൂട്ടിച്ചേർത്തു.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നതിന് മുമ്പ്, കടൽക്കരയിലെ പാറപ്പുറത്തിരുന്ന ​ഗിറ്റാർ വായിക്കുന്ന ഷെയിനിന്റെ വീഡിയോ സാജിദ് യഹിയ ഇന്നലെ സോഷ്യൽമീഡിയ വഴി പുറത്തുവിട്ടിരുന്നു. സാജിദും സുഹൈല്‍ കോയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സാജിദ് യാഹിയയുടെ നിര്‍മ്മാണ കമ്പനിയായ സിനിമാ പ്രാന്തന്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം ചെറിയ പെരുന്നാളിന് പുറത്തിറങ്ങും.