Asianet News MalayalamAsianet News Malayalam

16 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിലേക്ക് പുനരവതരിക്കാന്‍ 'അന്ന്യന്‍'; ഇക്കുറി നായകന്‍ രണ്‍വീര്‍

'അന്ന്യനി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥ ഹിന്ദിയിലാവും സിനിമയാവുക. നായകനാവുന്നത് രണ്‍വീര്‍ സിഗും

shankar announces official adaptation of anniyan in bollywood starring ranveer singh
Author
Thiruvananthapuram, First Published Apr 14, 2021, 12:33 PM IST

പുറത്തിറങ്ങിയ സമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഷങ്കര്‍ സംവിധാനം ചെയ്‍ത 'അന്ന്യന്‍'. വിക്രം നായകനായി, 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷക മനസില്‍ ഇപ്പോഴും ഒരു കള്‍ട്ട് പദവിയാണുള്ളത്. നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറം പുനരവതരിക്കാന്‍ ഒരുങ്ങുകയാണ് 'അന്ന്യന്‍'. ഷങ്കര്‍ തന്നെയാണ് കൗതുകമുണര്‍ത്തുന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.

'അന്ന്യനി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥ ഹിന്ദിയിലാവും സിനിമയാവുക. നായകനാവുന്നത് രണ്‍വീര്‍ സിഗും. റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഷങ്കര്‍ പറഞ്ഞിരിക്കുന്നത്. പെന്‍ മൂവീസിന്‍റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും നിര്‍മ്മാണം.

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'അന്ന്യന്‍' വിക്രത്തിന്‍റെ കിരയറിലെയും ഏറ്റവും വലിയ ഹിറ്റ് ആണ്. കേരളത്തിലുള്‍പ്പെടെ റിലീസ് സമയത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ചിത്രമാണിത്. ഹാരിസ് ജയരാജിന്‍റെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ഷങ്കറിന്‍റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‍കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രവി വര്‍മ്മനും വി മണികണ്ഠനും ചേര്‍ന്ന് ആയിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയില്‍ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിനു തന്നെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റ് ആയി മാറുകയാണ്. 

Follow Us:
Download App:
  • android
  • ios