ശരണ്യക്ക് കീമോ ചെയ്യാനിരിക്കെ കൊവിഡ് ബാധിച്ചെന്ന് അറിയിച്ച് സീമ ജി നായര്‍.

മലയാളികളുടെ പ്രിയ താരം ശരണ്യ അര്‍ബുദത്തെ അതിജീവിച്ചുവെന്ന വാര്‍ത്ത എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു കേട്ടത്. എന്നാല്‍ ശരണ്യക്ക് വീണ്ടും ട്യൂമര്‍ ബാധിച്ചു. പലതവണ കീമോ തെറാപ്പി നടത്തിയിരുന്നു ശരണ്യക്ക്. ഇപോള്‍ വീണ്ടും കീമോ തുടങ്ങാനിരിക്കെ ശരണ്യക്ക് കൊവിഡും ബാധിച്ചെന്നും സുഹൃത്തും നടിയുമായ സീമാ ജി നായര്‍ പറയുന്നു.

YouTube video player

പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെയാണ് ശരണ്യക്ക് വീണ്ടും പ്രശ്‍നങ്ങളുണ്ടായത്. സ്‍പൈനല്‍ കോഡിലേക്ക് അസുഖം എത്തിയെങ്കിലും പെട്ടെന്ന് സര്‍ജറി നടത്താൻ കഴിയുമായിരുന്നില്ല. ശരണ്യയെ ആര്‍സിസിയിലേക്ക് കൊണ്ടുവരികയും ചെയ്‍തു. അടുത്ത മാസം കീമോ ആരംഭിക്കാനിരിക്കയെയാണ് ശരണ്യക്കും അമ്മയ്‍ക്കും കൊവിഡ് ബാധിച്ചത് എന്നും സീമ ജി നായര്‍ പറയുന്നു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശരണ്യ ഇപോള്‍ എന്നും സീമ ജി നായര്‍ പറയുന്നു.

ഒരുപാട് കടമ്പകള്‍ ഇനിയുമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും സീമ ജി നായര്‍ പറയുന്നു.