രാഷ്‍ട്രീയത്തിലേക്ക് വന്ന ഓഫര്‍ നിരസിച്ചതിനെ കുറിച്ചാണ് നടി ഷീല വെളിപ്പെടുത്തുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. ഒരുകാലത്ത് മിക്ക സിനിമകളിലും നായികയായി തിളങ്ങിനിന്ന നടി. ഇപ്പോഴും ഷീലയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രാഷ്‍ട്രീയത്തെയും രാഷ്‍ട്രീയ നിലപാടുകളെയും കുറിച്ച് പറയുകയാണ് ഷീല. രാഷ്‍ട്രീയത്തിലേക്ക് വന്ന ഓഫര്‍ നിരസിച്ചതിനെ കുറിച്ചാണ് ഷീല വെളിപ്പെടുത്തുന്നത്.
ഒരു രാഷ്‍ട്രീയ പാര്‍ട്ടിയുടെ ഓഫര്‍ വന്നു. രാഷ്‍ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് നടി ശാരദയാണ് തന്നെ ഉപദേശിച്ചത്. സിനിമയെക്കാള്‍ മികച്ച അഭിനയം കാഴ്‍ചവയ്‍ക്കുന്നവര്‍ക്കേ രാഷ്‍ട്രീയം വഴങ്ങുകയുള്ളൂ, സ്‍ട്രെയിറ്റ് ഫോര്‍വേഡായ ഷീലയ്‍ക്ക് ഇത് പറ്റില്ലെന്നാണ് ശാരദ പറഞ്ഞത്. തെലുങ്കു ദേശം പാര്‍ട്ടിയുടെ മുൻ എംപിയായിരുന്ന ശാരദയുടെ വാക്കുകള്‍ ഷീല സ്വീകരിക്കുകയായിരുന്നു. എന്നാല്‍ സാമൂഹ്യ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായങ്ങളുമായി ഷീല രംഗത്ത് എത്താറുണ്ട്.
