ഇടവേള ബാബുവിന്‍റെ അഭിപ്രായ പ്രകടനമാണ് ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് വീണ്ടും എത്തിച്ചത്
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിലീസ് ആയിരുന്ന മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും. നിയമസഭാ രാജ്യാന്തര പുസ്തകോത്സവ വേദിയിലെ ചര്‍ച്ചാ പരിപാടിയില്‍ നടന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞ അഭിപ്രായം വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീലു എബ്രഹാം.
"മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് കണ്ടു. സിനിമയുടെ തുടക്കത്തിൽ തന്നെ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാൻ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് എന്റെ കൈയ്യടികൾ!", ഷീലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ALSO READ : ഡ്രീം കോമ്പോ ഷൂട്ടിംഗ് തുടങ്ങുന്നു; 'മലൈക്കോട്ടൈ വാലിബന്' രാജസ്ഥാനില്‍ തുടക്കം
ഇടവേള ബാബുവിന്‍റെ അഭിപ്രായ പ്രകടനമാണ് ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് വീണ്ടും എത്തിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്? സിനിമക്കാര്‍ക്കോ അതോ പ്രേക്ഷകര്‍ക്കോ? നിര്‍മ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓര്‍ത്താണ്, ഇടവേള ബാബു പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13 ന് ആയിരുന്നു.
