യുവ നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ബെന്നറ്റിനും ഇന്ന് വിവാഹവാര്‍ഷികം.


മലയാള സിനിമാ ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയ ചിത്രമായിരുന്നു ട്രാഫിക്. ലിസ്റ്റിൻ സ്റ്റീഫൻ എന്ന യുവ നിര്‍മാതാവായിരുന്നു ചിത്രത്തിന് പിന്നില്‍. രാജേഷ് പിള്ള എന്ന സംവിധായകന് കരുത്തായി നിന്നത് ലിസ്റ്റിൻ സ്റ്റീഫൻ. ലിസ്റ്റിൻ സ്റ്റീഫനും ഭാര്യ ബെന്നെറ്റിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുകയാണ് നടി ഷാലു എബ്രഹാം.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ലിസ്റ്റിന്റെയും ബെന്നറ്റിന്റെയും ഒപ്പമുള്ള ഫോട്ടോയും ഷീലു എബ്രഹാം പങ്കുവെച്ചിട്ടുണ്ട്. 2015ലാണ് ലിസ്റ്റിൻ സ്റ്റീഫന്റെ വിവാഹം. രണ്ട് മക്കളാണ് ലിസ്റ്റിൻ സ്റ്റീഫൻ- ബെന്നറ്റ് ദമ്പതിമാര്‍ക്കുള്ളത്. ഒട്ടേറെ പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തുന്നത്.

മോഹൻ കുമാര്‍ ഫാൻസ് ആണ് ലിസ്റ്റിൻ സ്റ്റീഫൻ ഏറ്റവും ഒടുവില്‍ നിര്‍മിച്ച ചിത്രം.

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഒരു ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.