ചിത്രത്തില്‍ ഫോറസ്റ്റ് ഓഫീസറായിട്ടാണ് വിദ്യാ ബാലൻ അഭിനയിക്കുന്നത്. 

ഹിന്ദി സിനിമാ ലോകത്തെ സൂപ്പര്‍ നായിക വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് ഷെര്‍നി. ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കറാണ് ഷെര്‍നി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോ നേരത്തെ വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഷെര്‍നി ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുക. ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്. വിദ്യാ ബാലന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെട്ുന്നത്.

ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.