മകള്‍ക്കൊപ്പം താൻ 2018ലും 2021ലും ഒരേ പോസില്‍ എടുത്ത ഫോട്ടോയാണ് ശില്‍പ ബാല പങ്കുവെച്ചിരിക്കുന്നത്.

ഓരോ നിമിഷവും ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫുകള്‍ വിലമതിക്കാനാകാത്തത് ആണ്. കുട്ടിക്കാലം മുതലുള്ള ഫോട്ടോകള്‍ ആ മനുഷ്യനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. കുട്ടിക്കാലത്തെ ഫോട്ടോകളില്‍ കുട്ടിത്തത്തിന്റെ കുസൃതികളും കാണാം. ഇപോഴിതാ രണ്ട് കാലങ്ങളില്‍ ഒരേ പോസിലുള്ള നടി ശില്‍പ ബാലയുടെ രണ്ട് ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.

നര്‍ത്തകിയായ പഠനകാലം മുതലേ ശ്രദ്ധേയയായ കലാകാരിയാണ് ശില്‍പ ബാല. ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശില്‍പ ബാല വെള്ളിത്തിരയിലെത്തുന്നത്. സോഹൻലാല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മകള്‍ക്കൊപ്പം 2018ലും 2021ലും ഒരേ പോസില്‍ എടുത്ത രണ്ടുഫോട്ടോകളാണ് ശില്‍പ ബാല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

സഹോദരൻ പ്രണവ് രാജ് ആണ് ശില്‍പ ബാലയുടെ ഫോട്ടോ രണ്ടു തവണയും എടുത്തിരിക്കുന്നത്.

മകള്‍ക്ക് ഇഷ്‍ടപ്പെടും വരെ തന്റെ എല്ലുകള്‍ക്ക് കരുത്തുള്ളതുവരെ ഇതേ പോസില്‍ ഫോട്ടോ എടുത്തില്‍ സീരീസില്‍ ചേര്‍ക്കാൻ ആഗ്രഹിക്കുന്നുവെന്നും ശില്‍പ ബാല പറയുന്നു.