പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി ശില്‍പ്പ ഷെട്ടി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശില്‍പ്പ ഷെട്ടി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിലനില്‍ക്കുന്ന നടി. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട് ശില്‍പ്പ ഷെട്ടി. ശില്‍പ്പ ഷെട്ടി പത്താമത്ത് വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ ഫോട്ടോയും വീഡിയോയുമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. ശില്‍പ്പ ഷെട്ടി തന്നെയാണ് ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്‍തത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ജപ്പാനിലായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ക്യോടോയിലായിരുന്നു ആഘോഷം. ഇരുവരും ചുംബിക്കുന്ന വീഡിയോണ് ശില്‍പ്പ ഷെട്ടി പങ്കുവച്ചിരിക്കുന്നു. പ്രണയത്തിലും ശുദ്ധ വായുവിലും ജീവിതം. അക്ഷരാര്‍ഥത്തില്‍, പ്രദേശം ഒരു ആശംസകാര്‍ഡ് പോലെ മനോഹരമാണ്. പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥയില്‍ നില്‍ക്കുന്നു. ക്യോടോയിലെ മനോഹരമായ ശരത്കാലം ആസ്വദിക്കുക മാത്രമല്ല. ഒപ്പം ഒരു ചുംബനവും- ശില്‍പ്പ ഷെട്ടി എഴുതുന്നു.