നവാഗത സംവിധായകന്‍റെ ചിത്രം

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറബോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലർ സിനിമയാണ് സൂത്രവാക്യം. മനുഷ്യബന്ധങ്ങളുടെ ആഴവും, സൗഹൃദത്തിന്റെ മേന്മയും, കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കിൽ പിന്നോക്കമാകുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പൊലീസ് സംരംഭമായ റീകിൻഡ്ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി നമ്മുടെ സമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഘടകമാണ്.

കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ഉദ്യോഗസ്ഥർ വരെ അധ്യാപകരായി മാറിയത് ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരു ആദിവാസി ഗ്രാമത്തിൽ പഠന കേന്ദ്രം സ്ഥാപിച്ച വിതുര പോലീസ് സ്റ്റേഷന്റെ ശ്രദ്ധേയമായ പരിശ്രമവും ഈ ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചതായി സൂത്രവാക്യത്തിന്റെ പ്രവർത്തകർ വ്യക്തമാക്കി. ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരൻ ആണ്. എഡിറ്റർ- നിതീഷ് കെ ടി ആർ, സംഗീതം- ജീൻ പി ജോൺസൺ, പ്രോജക്ട് ഡിസൈനർ - അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡി ഗിരീഷ് റെഡ്ഢി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൗജന്യ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ -ജോബ് ജോർജ്, ലൈൻ പ്രൊഡ്യൂസർ -രാജേഷ് കൃഷ്ണൻ, വത്രാലങ്കാരം- വിപിൻദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അബ്രൂ സൈമൺ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സംഘട്ടനം - ഇർഫാൻ അമീർ അസോസിയേറ്റ് ഡയറക്ടർ - എം ഗംഗൻ കുമാർ, വിഘ്നേഷ് ജയകൃഷ്ണൻ , അരുൺ ലാൽ, പബ്ലിസിറ്റി ഡിസൈൻ - ആർ മാധവൻ, സ്റ്റിൽസ് - ജാൻ ജോസഫ് ജോർജ്ജ്, ഷോർട്സ് ട്യൂബ് ആഡ്സ്.

Asianet News Live | Malayalam News Live | Kerala News Live | Breaking news | ഏഷ്യാനെറ്റ് ന്യൂസ്