എ ജെ വർഗീസ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ 'അടിനാശം വെള്ളപ്പൊക്കം' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 16 മുതൽ സൈന പ്ലേയിലൂടെ ചിത്രം സ്ട്രീം ചെയ്യും.

അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം എ ജെ വർഗീസ് സംവിധാനം ചെയ്ത അടിനാശം വെള്ളപ്പൊക്കം സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 16ന് ആണ് റിലീസ്. സൈന പ്ലേയ്ക്ക് ആണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരു ഫൺ എന്റർടെയ്നറാണ്.

2025 ഡിസംബര്‍ 5നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പിയാണ് ഈ ചിത്രം നിർമ്മിച്ചത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം ബി എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

സംവിധായകൻ എ ജെ വർഗീസിൻ്റേതാണ് തിരക്കഥ. മലയാള സിനിമയിൽ ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ പി തങ്കച്ചൻ്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റിംഗ് ലിജോ പോൾ, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് അമൽ കുമാർ കെ സി, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, സ്റ്റിൽസ് റിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹദ് സി, പ്രൊജക്റ്റ് ഡിസൈൻ സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming