ഭാവന  അഭിനയിച്ച കന്നഡ ചിത്രം 'ഭജറംഗി 2' യുടെ ആദ്യ പകുതി കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങള്‍. 

ഭാവന (Bhavana) അഭിനയിക്കുന്ന കന്നഡ ചിത്രമായ ഭജറംഗി 2 (Bhajarangi 2) ആഘോഷതിമിര്‍പ്പില്‍ തിയറ്ററുകളില്‍ റിലീസായിരിക്കുകയാണ്. ശിവ രാജ്‍കുമാര്‍ (Shiva Rajkumar) ആണ് ചിത്രത്തില്‍ നായകനായി
എത്തുന്നത്. ഭജറംഗി 2 എന്ന ചിത്രത്തിലെ ഭാവനയുടെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഭാവന മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് ഭജറംഗി 2യുടെ ആദ്യ ഭാഗം കണ്ടുകഴിഞ്ഞ് പ്രേക്ഷകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

ഭജറംഗി 2 ഫാന്റസി ചിത്രമായിട്ട് എത്തിയിരിക്കുന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കം ഇഷ്‍ടമാകുമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ശിവ രാജ്‍കുമാറും ഭാവനയുമടക്കം ചിത്രത്തിലെ മിക്ക താരങ്ങളും മികച്ച പ്രകടനം നടത്തിയിരിക്കുന്നു. മികച്ച കഥാപാത്രം ആണ് ചിത്രത്തില്‍ ശിവ രാജ്‍കുമാറിന്റേതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ എ ഹര്‍ഷയുടെ 'ഭാവന'യെ അഭിനന്ദിച്ചും പ്രേക്ഷകര്‍ രംഗത്ത് എത്തുന്നു. വൻ വിജയമാകാൻസാധ്യതയുള്ള ചിത്രമാണ് ഭജ്രംഗി 2 വെന്നാണ് മിക്കവരുടെയും അഭിപ്രായം. വിഎഫ്‍എക്സ് മികവാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട
മറ്റൊന്നുവെന്നുമാണ് പ്രതികരണങ്ങള്‍.

ഇതാ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സ്വാമി ജെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അരുണ്‍ ജന്യ ആണ്. ശിവ രാജ്‍കുമാറിനും ഭാവനയ്‍ക്കുമൊപ്പം ചിത്രത്തില്‍ ശ്രുതി, സൗരവ് ലോകേഷ്, ശിവ്‍രാജ് കെ ആര്‍ തുടങ്ങിവരും അഭിനയിക്കുന്നു. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും എന്നും ഭാവനയുടെ വ്യക്തമായിരുന്നു.