Asianet News MalayalamAsianet News Malayalam

Pathonpatham Noottandu : 'പത്തൊൻപതാം നൂറ്റാണ്ടി'ലെ 'ചേർത്തല നാടുവാഴി'യായി ശിവജി ഗുരുവായൂർ

'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

Shivaji guruvayoor as Cherthala Naduvazhi in Pathonpatham Noottandu
Author
Kochi, First Published Feb 12, 2022, 11:45 AM IST

വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്' (Pathonpatham Noottandu). വിനയന്റെ പുതിയ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നവോത്ഥാന നായകൻമാരുടെ കഥയാണ് പറയുന്നത്. 'പത്തൊൻപതാം നൂറ്റാണ്ട്' ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ.

ശിവജി ഗുരുവായൂർ (Shivaji guruvayoor)അഭിനയിക്കുന്ന 'ചേർത്തല നാടുവാഴി'യെ ആണ് പുതിയ  പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാനപ്പോരാട്ടങ്ങൾക്കും മാറുമറയ്‍ക്കൽ സമരത്തിനും ഒക്കെ പേരുകേട്ട നാടാണ് ചേർത്തല. ദിവാനോ മറ്റ് അധികാരികൾക്കോ ഇല്ലാത്ത രോഷവും വെറുപ്പും അടിയാള വർഗ്ഗത്തോടു വച്ചുപുലർത്തിയിരുന്ന ചേർത്തല നാടുവാഴി ആ വിഭാഗത്തിന് തന്നെ ഒരു പേടിസ്വപ്‍നമായിരുന്നു. ആറാട്ടു പുഴയിൽ നിന്ന് സാഹസികനും തികഞ്ഞ അഭ്യാസിയുമായ വേലായുധച്ചേകവർ അധസ്ഥിത വിഭാഗത്തിനു വേണ്ടി പോരാട്ടം നടത്തുന്നതു തടയാൻ അധികാരവർഗ്ഗം നടത്തിയ ഗൂഢാലോചനയിൽ പ്രധാന പങ്കു വഹിച്ച ആളാണ് ചേർത്തല നാടുവാഴി. ശിവജി ഗുരുവായൂർ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ആ കഥാപാത്രത്തെ മിഴിവുറ്റതാക്കിയെന്ന് വിനയൻ എഴുതിയിരിക്കുന്നു.

ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് ബാനര്‍. എം ജയചന്ദ്രനാണ് സംഗീത സംവിധാനം.  വിവേക് ഹര്‍ഷൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

സന്തോഷ് നാരായാണനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക കഥാപാത്രമായി സിജു വില്‍സണ്‍ അഭിനയിക്കുന്നു. അനൂപ് മേനോൻ, കയദു ലോഹര്‍, സുദേവ് നായര്‍, കൃഷ്‍ണ, പൂനം ബജ്‍വ, സുധീര്‍ കരമന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios