കൊച്ചി: 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവാനി മേനോന്‍. പരമ്പരയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്‍റെ വിശേഷങ്ങളെല്ലാം ശിവാനി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ക്രിസ്മസും ന്യൂഇയറും എത്തിയപ്പോള്‍ തന്‍റെ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശിവാനി. പരമ്പരാഗത ക്രിസ്ത്യന്‍ വേഷത്തില്‍ ചട്ടയും മുണ്ടും ധരിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തന്‍റെ ആരാധകര‍്ക്ക് ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേരുന്ന ഒരു വീഡിയോയും ശിവാനി പങ്കുവച്ചിട്ടുണ്ട്. അനീഷ് ഒറിയോണ്‍ ഫോട്ടോഗ്രഫിയാണ് ശിവാനിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാന്‍റയോടൊപ്പം ചെലവിടുന്നതിന്‍റെയും ബൈബിള്‍ വായിക്കുന്നതിന്‍റെയും അടക്കം വ്യത്യസ്ത പോസുകളിലുള്ള ചിത്രങ്ങളാണ് ശിവാനി തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളായ മീന-ആനന്ദ് ദമ്പതികളുടെ ഏക മകളാണ് ശിവാനി. അക്കാദമിക്-ഇതര മേഖലകളില്‍ മിടുക്കിയാണ് ശിവാനി. തിനിക്ക് ഒരു പീഡിയാട്രീഷ്യന്‍ ആകണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ ശിവാനി മനസ് തുറന്നിരുന്നു. ഉപ്പും മുളകും എന്ന പരമ്പരിയില്‍ സ്വന്തം പേരില്‍ തന്നെയാണ് തന്‍റെ കഥാപാത്രവും ശിവാനി അവതരിപ്പിക്കുന്നത്.