അവധി ദിവസം മകള്‍ അനന്തനാരയണിക്കൊപ്പം ചിലവഴിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ശോഭന. കടല്‍ത്തീരത്താണ് ഇരുവരുടെയും അവധി ആഘോഷം. 

''ഒരു യാത്ര ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ സജീവമാകുന്നതില്‍ സന്തോഷം.. ഞാന്‍ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത് ? മലയാളം ഫോണ്ടില്‍ മറുപടി നല്‍കാന്‍ പഠിക്കണം''  ശോഭന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 

മകളുടെ വിശേഷം അറിയാനും മലയാളം ഫോണ്ട് പഠിപ്പിക്കാനും നിരവധി പേരാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. എല്ലാത്തിനും മറുപടിയും നല്‍കുന്നു്ണ്ട് ശോഭന.