റെഡ് എഫ്‌എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് നേടുന്ന ചിത്രം ഫേസ് ബുക്കിലൂടെ നടൻ മോഹൻലാൽ പങ്ക് വച്ചിരുന്നു. കവിയൂര്‍ പൊന്നമ്മയില്‍ നിന്നാണ് മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. 'ഒടിയന്‍' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ 'ഏനൊരുവന്‍' എന്ന ഗാനമാണ് അവാര്‍ഡിന് അര്‍ഹമായത്. മോഹൻലാലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒടിയൻ സിനിമയുടെ സംവിധായകനായ വിഎ ശ്രീകുമാർ മേനോൻ. മോഹൻലാലിന് അവാർഡ് കിട്ടുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും മോഹൻലാൽ  ആസ്വദിച്ച് പാടിയ പാട്ടാണിതെന്നുമാണ് ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. 

ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിനന്ദനങ്ങൾ ലാലേട്ടാ.
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി.ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു. ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.